കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വീട്ടില്‍ പോവാന്‍ അനുമതി. അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയമാണ് കോടതി അനുവദിച്ചത്.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.
അതേസമയം, ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെ ജയിലിനു പുറത്ത് വിടാന്‍ അനുവദിക്കരുതെന്നും, കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപ് ഒരു മിനിറ്റ് പോലും പുറത്ത് ഇറങ്ങുന്നതിനെ പൊലീസ് ഭയക്കുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് വ്യക്തമല്ല.
കൊലക്കേസ് പ്രതികള്‍ക്ക് പോലും ഇത്തരം ചടങ്ങുകള്‍ക്ക് പോകുന്നതിന് പരോള്‍പോലും അനുവദിക്കുന്ന സമയത്താണ് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൊലീസും പ്രോസിക്യൂഷനും ദിലീപിനോട് പക വീട്ടുന്നത്.
കോടതി ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരിക്കുകയാണ് ഇപ്പോല്‍