ദിലീപ് ഹരിശ്ചന്ദ്രനല്ലെന്ന് പ്രോസിക്യൂഷന്‍; ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ദിലീപെന്ന്

dileep

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ അങ്കമാലി കോടതിയില്‍ വാദം പൂര്‍ത്തിയായി.

ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും, ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഹര്‍ജിയില്‍ ഈ മാസം 23നാണ് വിധി പറയുന്നത്.

ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പായി കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

എന്നാല്‍ കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം.

പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

Top