കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കിയതാണെന്ന് അറസ്റ്റിലായ നടന് ദിലീപ്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോളാണ് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും’ എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. രാവിലെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനെത്തിച്ച ദിലീപിനുനേരെ വലിയ പ്രതിഷേധമാണ് ജനങ്ങളില്‍നിന്ന് ഉണ്ടായത്.
ദിലീപിന്റെ അഭിഭാഷകന് അഡ്വ. രാംകുമാറും ദിലീപിന്റെ സഹോദരന് അനൂപും മജീസ്ട്രേറ്റിന്റെ വസതിയില്‍ എത്തിയിരുന്നു. പൊട്ടക്കരഞ്ഞുകൊണ്ടാണ് അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്.
ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച 19 തെളിവുകളും കൃത്രിമ തെളിവുകളാണെന്ന് അഡ്വ. രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും നാളെ അപേക്ഷ കോടതി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.