കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാകുന്നു.
ഏറെ വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ജൂലൈ പത്തിനാണു ദിലീപിനെ അറസ്റ്റു ചെയ്തത്.
മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്.
തുടര്‍ന്നു മൂന്നു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനിടെ മൂന്നു തവണ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആഗസ്റ്റ് 22 വരെ നീട്ടുകയും ചെയ്തു.
മുമ്പ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പുതിയ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേന ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ദിലീപ്.
ജാമ്യാപേക്ഷ തയാറാക്കുന്ന ജോലികള്‍ ആരംഭിച്ചതായും ഇതു പൂര്‍ത്തിയാകുന്ന പക്ഷം അപേക്ഷ ഇന്നു തന്നെ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.