കൊച്ചി: ദിലീപ്കാവ്യ വിവാഹം നടക്കുമ്പോള്‍ മഞ്ജു വാര്യരെയാണ് എല്ലാവരും അന്വേഷിച്ചത്. രാവിലെ മുതല്‍ മഞ്ജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.
വിവാഹവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ സിനിമാലോകത്തെ ചില അടുത്ത സുഹൃത്തുക്കള്‍ മഞ്ജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണു കിട്ടിയത്.
സൈറ ബാനു എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ എറണാകുളത്താണ് മഞ്ജു ഇപ്പോള്‍.അതുകൊണ്ടു തന്നെ ഇന്ന് മഞ്ജു എറണാകുളത്ത് ഉണ്ടാകുമെന്നാണ് സിനിമാസുഹൃത്തുക്കള്‍ കരുതുന്നത്.
ദിലീപ് കാവ്യ വിവാഹം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരെ ഒഴിവാക്കാന്‍ വേണ്ടിയാണ് മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്.
1998 ലായിരുന്നു മഞ്ജുവുമായുള്ള ദീലീപിന്റെ വിവാഹം. 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കാവ്യയുമായുള്ള വിവാഹത്തിന് മകളുടെ പിന്തുണയുണ്ടെന്ന് ദിലീപ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മീനാക്ഷിയും ഇത് സ്ഥിരീകരിച്ചിരുന്നു.
2009 ലായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹം. ഒരു വര്‍ഷത്തിനു ശേഷം ഇവരും വിവാഹബന്ധം വേര്‍പെടുത്തി. ഇരുവരും വിവാഹമോചിതരായതോടെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു.
ബാലതാരമായി സിനിമയിലെത്തിയ കാവ്യ നായികാ പദവിയിലെത്തുന്നത് ദീലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു.