കൊച്ചി: ദിലീപ്-കാവ്യാ മാധവന്‍ വിവാഹത്തോടെ സോഷ്യല്‍ മീഡിയയുടെ സഹതാപം നേടിയത് മഞ്ജുവാര്യരും നിശാല്‍ ചന്ദ്രയും.
മഞ്ജുവാര്യര്‍-ദിലീപ് ദമ്പതികളുടെ വേര്‍പിരിയലിന് കാവ്യാ മാധവനാണ് കാരണമെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ദിലീപ്-കാവ്യാ വിവാഹമെന്നാണ് ഒരു വിഭാഗത്തിന്റെ കമന്റുകള്‍.
മറ്റൊരു വിഭാഗമാകട്ടെ കാവ്യാ-മാധവന്റെയും നിശാല്‍ ചന്ദ്രയുടെയും വേര്‍പിരിയലിന് കാരണക്കാരനായത് ദിലീപാണെന്ന് തെളിയിക്കപ്പെട്ടുവെന്നാണ് കുറ്റപ്പെടുത്തുന്നത്.
‘രണ്ടാനമ്മയുടെ ആദ്യ വിവാഹത്തിന് പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച മകള്‍’ എന്ന അടിക്കുറിപ്പോടെ കാവ്യാ-നിശാല്‍ ചന്ദ്ര വിവാഹദിനത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം മകള്‍ മീനാക്ഷി നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
(സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്…)
പരസ്പര സമ്മതപ്രകാരം പിരിഞ്ഞവര്‍ക്ക് ഇഷ്ടപ്പെട്ട ഇണയോടൊത്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റം അനുവദിക്കാന്‍ പറ്റില്ലെന്നും ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും ദിലീപിനെയും കാവ്യയേയും പിന്‍തുണച്ച് രംഗത്തുണ്ട്.
ട്രോളുകളുടെയും കമന്റുകളുടെയും പെരുമഴയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ താരവിവാഹം മുന്‍നിര്‍ത്തി നടക്കുന്നത്.
ഈ വിവാഹത്തോടെ മഞ്ജു വാര്യരും നിശാല്‍ ചന്ദ്രയും കുറ്റവിമുക്തരാക്കപ്പെട്ടുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഏറെയും.
ചില കേന്ദ്രങ്ങള്‍ സംഘടിതമായി ഇത്തരം പ്രചരണം അഴിച്ച് വിടുകയാണെന്ന ആരോപണം ദിലീപ് ഫാന്‍സുകാര്‍ ഉയര്‍ത്തുന്നുണ്ട്.
കാര്യങ്ങള്‍ എന്തായാലും കൊട്ടിഘോഷിച്ച് പ്രമുഖ താരങ്ങള്‍ കോടികള്‍ ചിലവിട്ട് നടത്തുന്ന വിവാഹങ്ങള്‍ക്ക് ലഭിക്കാത്ത പ്രചരണവും ചര്‍ച്ചയുമാണ് ദിലീപ്-കാവ്യാ വിവാഹത്തെ തുടര്‍ന്ന് അരങ്ങേറുന്നത്.
അവസാന നിമിഷം ‘ക്ലൈമാക്‌സ്’ പൊട്ടിപ്പോയെങ്കിലും വിവാഹ ദിവസം വരെ രഹസ്യമാക്കി വയ്ക്കാന്‍ കഴിഞ്ഞുവെന്നത് ഈ താരവിവാഹത്തിന്റെ മാത്രം പ്രത്യേകതയാണ്.