കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനമാകുന്നതു വരെ കുറ്റം ചുമത്തില്ലെന്നാണ് റിപ്പോര്‍ട്ട്. കേസ് പരിഗണിക്കുന്നത് മെയ് ആദ്യ വാരത്തിലേയ്ക്കു മാറ്റുകയും ചെയ്തു.
യുവനടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനായിരുന്നു ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്.
കര്‍ശന ഉപാധികളോടെയായിരുന്നു താരത്തിന് ജാമ്യം അനുവദിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലായിരുന്നു ജാമ്യം. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചിരുന്നു.