കൊച്ചി: നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് പ്രത്യേകസംഘമെന്ന് റിപ്പോര്‍ട്ട്. മംഗളം ചാനലാണ് ഇതുസംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചോദ്യം ചെയ്യുന്നത് ഇന്ററോഗേഷന്‍ സ്‌പെഷ്യല്‍ ടീം ആണെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തു.
ഫോണ്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് ദിലീപ് കരഞ്ഞ് പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു.
ഇതുവരെ കുറ്റസമ്മതം നടത്താത്ത ദിലീപിന്റെ നടപടി അന്വേഷണ സംഘത്തെ വെട്ടിലാക്കിയിരിക്കെയാണ് പൊലീസ് നടപടി സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
ഇത് സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.