കൊച്ചി: ജനറേറ്ററിന് അനുമതിയുണ്ടായിട്ടും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
നഗരസഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിയറ്റര്‍ പൂട്ടിയത്.
നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിപ്പിച്ചതാണ് നടപടിക്കു കാരണം.
എന്നാല്‍ 2014 മുതല്‍ 2017 ഡിസംബര്‍ വരെയാണ് വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റ് അനുമതി.
അതേസമയം സംഭവത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടന ‘ഫിയോക്’ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
ഡി സിനിമയില്‍ വന്ന ഉദ്യോഗസ്ഥര്‍ പകപോക്കലോടെ ആണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും തങ്ങള്‍ പറയുന്നത് ചെവിക്കൊള്ളാന്‍ പോലും തയ്യാറിയില്ലെന്നും ഇവര്‍ പറഞ്ഞു.