അന്വേഷണത്തില്‍ ആശങ്കയില്ല , കേസില്‍ നിയമോപദേശം തേടിയിട്ടില്ലന്ന് ദിലീപ്‌

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിയമോപദേശം തേടിയിട്ടില്ലന്ന് ദിലീപ്‌. ഇപ്പോഴത്തെ അന്വേഷണത്തില്‍ ആശങ്കയില്ലന്നും ദിലീപ് അറിയിച്ചു.

അതേസമയം കേസില്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.

ദിലീപിന്റെ മൊഴി 143 പേജും നാദിര്‍ഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Top