dileep statement about new film association

തിരുവനന്തപുരം: പുതിയ സംഘടന സിനിമക്കുവേണ്ടിയുള്ള കൂട്ടായ്മയെന്ന് നടന്‍ ദിലീപ്. തീയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി ഉണ്ടാകില്ലെന്നും ദിലീപ് പറഞ്ഞു.

ദിലീപ് ചെയര്‍മാനായി സിനിമാമേഖലയില്‍ പുതിയ സംഘടന രൂപീകരിച്ചു. തീയറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും ചേര്‍ന്നുള്ള സംഘടനയാണ് നിലവില്‍ വന്നിരിക്കുന്നത്. സിനിമാ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുതിയ സംഘടനയായിരിക്കും തീരുമാനിക്കുക.

എല്ലാവരും യോജിപ്പോടെ പ്രവര്‍ത്തിക്കാനും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും പുറത്തുവരുന്നവരുമായി സഹകരിക്കാനും പുതിയ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Top