കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും.
60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും നടിയുടെ നഗ്ന ചിത്രം എടുത്തു നല്‍കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തനിക്കെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.