ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തെളിവുകള്‍ക്ക് ദിലീപുമായി ബന്ധമില്ല

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു.

എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്‍.

ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍

ദിലീപിനെതിരായുള്ളത് പള്‍സര്‍ സുനിയുടെ മൊഴിമാത്രമെന്ന് ജാമ്യഹര്‍ജി.

തെളിവുകളായി നിരത്തിയിരിക്കുന്നത് ദിലീപുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍.

അറസ്റ്റിലേക്ക് നയിച്ച 19 കാരണങ്ങളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെട്ടത്.

മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തു, ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ല.

ദിലീപ് ഉപയോഗിച്ചിരുന്ന ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുമുണ്ട്.

Top