ദിലീപിനെ വളരെ ‘പ്ലാന്‍’ ചെയ്ത് കുടുക്കിയത്, തുറന്നടിച്ച് നടി പ്രവീണയും ശക്തമായി രംഗത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്ലാന്‍ ചെയ്ത് കുടുക്കാന്‍ ശ്രമിച്ചതാണെന്ന് നടി പ്രവീണ.

‘ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന്‍ ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.

ഷോകളില്‍ അടക്കം ഒരുപാട് അദ്ദേഹവുമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവമുണ്ട്. അദ്ദേഹം താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നല്‍കിയ പരിഗണനയും പ്രൊട്ടക്ഷനും വളരെ വലുതാണ്.

ഈ കേസില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നും പ്രവീണ പറഞ്ഞു.
21763952_2003382386564292_1601480676_n
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി എന്റെ അനിയത്തികുട്ടിയാണ്. ധൈര്യവതിയാണവള്‍. ഒറ്റക്ക് ട്രാവല്‍ ചെയ്യുന്നത് എനിക്കു പോലും പേടിയാണ്. പക്ഷേ അവള്‍ക്ക് ഭയമില്ല.

ഭൂതത്തിനെയും പ്രേതത്തിനെയും ഒന്നുമല്ല മനുഷ്യരെയാണ് പേടിക്കേണ്ടത്. വികലമായ ചിന്താഗതി അവര്‍ക്കാണ്. മൃഗീയമെന്ന് പറഞ്ഞാല്‍ അത് മൃഗങ്ങളെ പോലും അധിക്ഷേപിക്കുന്നതിന് തുല്യമായി പോകും.

സുനിക്ക് എങ്ങനെ ആ കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ കഴിഞ്ഞെന്നും പ്രവീണ ചോദിച്ചു.

സിനിമാക്കാരെ വച്ച് ഒരു പാട് കാശുണ്ടാക്കുന്ന ചാനലുകാര്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നില്‍ക്കാതെ മുതലെടുത്തത് വലിയ വിഷമമുണ്ടാക്കി.
21754281_2003382383230959_140296407_n
റേറ്റിങ്ങിന് വേണ്ടി ദയവ് ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിച്ചു വേണം റിപ്പോര്‍ട്ട് നല്‍കാന്‍.

‘മരിക്കാന്‍ കിടക്കുന്നവരെ കുത്തിക്കൊല്ലുന്ന’ പ്രവണതയാണ് ചാനലുകള്‍ കാണിക്കുന്നതെന്നും പ്രവീണ തുറന്നടിച്ചു.

സ്വകാര്യ യുട്യൂബ് ചാനലിനു നല്‍കിയ പ്രവീണയുടെ അഭിമുഖം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്.

വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ മീഡിയകളില്‍ ദൃശ്യം ഡൗണ്‍ലോഡ് ചെയ്ത് വ്യാപകമായി ഷെയര്‍ ചെയ്ത് വരികയാണ്.

Top