ദിലീപിന്റെ അറസ്റ്റ് ; ആലുവയിലെ വീടിന് പൊലീസ് കാവല്‍

police

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആലുവായിലെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

തന്റെ സ്ഥാപനങ്ങള്‍ക്കും വീടിനും സംരക്ഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോര്‍ച്ച പ്രകടനം നടത്തുകയും റസ്റ്ററന്റ് ഇനി തുറക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കോഴിക്കോട് റസ്‌റ്റോറന്റ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയാണുണ്ടായത്.

Top