കൊച്ചി: നടി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൗകര്യം ഉള്ളതിനാലാണ് വാദം മാറ്റിയത്.
കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപിന്റെ ആവശ്യം.
എന്നാല്‍ കേസില്‍ അന്വേഷണം തുടരുന്നതിനാലും നിര്‍ണായകമായ അറസ്റ്റുകള്‍ ശേഷിക്കുന്നതിനാലും ജാമ്യം നല്‍കരുതെന്നാകും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിക്കുന്നത്.
നേരത്തെ ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.