കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം തുടരുകയാണ്.
വാദത്തിനായി എത്ര സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. ഒന്നരമണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.
കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. ദിലീപിനെതിരായ കുറ്റങ്ങള്‍ എന്തെന്ന് അറിയുന്നില്ല. അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
പുതിയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.