ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും

kerala-high-court

കൊച്ചി : ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.

ഹൈക്കോടതിയില്‍ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് ദിലീപ് ഇന്ന് സമര്‍പ്പിച്ചത്.

തിങ്കളാഴ്ചയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം.

Top