ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ; കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസും

Dileep

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

രാവിലെ പത്തുമണിയോടെ അങ്കമാലി കോടതി കേസില്‍ വാദം കേള്‍ക്കും. തനിക്കറിവില്ലാത്ത കേസ് പൊലീസ് കെട്ടിച്ചമച്ചത് ആണെന്നും തെളിവുകള്‍ കൃത്രിമമാണെന്നുമായിരിക്കും ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുക.

അതേസമയം ദിലീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘവും ഇന്ന് അപേക്ഷ സമര്‍പ്പിക്കും.

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെ 19 കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തുക. കേസില്‍ നിലവില്‍ 11 ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം ചുമത്തുമ്പോള്‍ കേസിലെ രണ്ടാം പ്രതിയായി മാറും.

Top