കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കസ്റ്റഡിയില്‍ വിടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി 14 ദിവസത്തേക്ക് ദിലീപിനെ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ചൊവ്വാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ദിലീപിനെ ഹാജരാക്കിയത്.
രാവിലെ 6.20നാണ് പൊലീസ് ക്ലബില്‍ നിന്ന് ദിലീപിനെയും കൊണ്ട് പൊലീസ് ക്ലബില്‍ നിന്ന് പുറപ്പെട്ടത്. ജാമ്യമില്ലാ വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്.