കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി.
അപ്പുണ്ണി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെയും നാദിര്‍ഷയേയും മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലന്നും കേസിലെ വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും അപ്പുണ്ണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിലെടുത്താല്‍ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അപ്പുണ്ണി ഒളിവിലാണെന്നും കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.