ചോദ്യം ചെയ്യലിന് ഹാജരാവണം ; ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കേസില്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി.

അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തന്നെയും നാദിര്‍ഷയേയും മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലന്നും കേസിലെ വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്നും അപ്പുണ്ണി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു,

കസ്റ്റഡിയിലെടുത്താല്‍ മൂന്നാംമുറ പ്രയോഗിക്കുമോ എന്ന ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അപ്പുണ്ണി ഒളിവിലാണെന്നും കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിരുന്നത്.

Top