ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് തെളിയിക്കുന്നതിന് അപ്പുണ്ണിയെ ഇന്ന് ചോദ്യം ചെയ്യും. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഒളിവില്‍ പോയ അപ്പുണ്ണിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല.

പള്‍സര്‍ സുനി പല തവണ അപ്പുണ്ണിയുമായി ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.

Top