ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യാനായി അപ്പുണ്ണിയെ വീണ്ടും വിളിപ്പിക്കും.

ഇന്ന് രാവിലെയാണ് അപ്പുണ്ണി ആലുവ പൊലീസ് ക്ലബില്‍ ഹാജരായത്. ജയിലില്‍ നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതാന്‍ സഹായിച്ച സഹതടവുകാരനായിരുന്ന വിപിന്‍ ലാലിനേയും ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബിലെത്തിച്ചു.

അപ്പുണ്ണി തനിക്ക് പങ്കില്ലെന്ന് പറഞ്ഞതിനാലാണ് വിപിന്‍ ലാലിനേയും ചോദ്യം ചെയ്യാനെത്തിച്ചത്. ഏലൂരില്‍ വെച്ച് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവാണ് കത്ത് അപ്പുണ്ണിക്ക് കൈമാറിയത്. ഗോവയിലാണ് അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞിരുന്നെന്നാണ് വിവരം.

Top