കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിും അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. ദിലീപിന്റെ തെളിവെടുപ്പ് അവസാനിച്ചതോടൊപ്പം മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ പ്രതികളെ സഹായിച്ച ചിലര്‍ ഉടന്‍ അറസ്റ്റിലായേക്കും.
ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം ഫോണ്‍രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പൊലീസിന് വ്യക്തമായിട്ടുണ്ട്.