കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന് ദിലീപിന്റെ കസ്റ്റഡി കാലവധി നീട്ടി.
ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി
കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയതിനാല് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്. ഇന്നലെ ദിലീപിന്റെ ജാമ്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.