ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന വിജയ സിനിമയിലൂടെ ഒരുമിച്ചെത്തി പ്രേക്ഷകരുടെ പ്രിയ ജോഡികളായിമാറിയ ഫഹദും, സുരാജും വീണ്ടും ഒന്നിക്കുന്നു. വില്ലന്‍ എന്ന സിനിമയ്ക്കു ശേഷം ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഈ താരജോഡികള്‍ ഒരുമിക്കുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ഈ സിനിമയ്ക്കും കഥയൊരുക്കുന്നത്. ഉണ്ണികൃഷ്ണനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ രചിക്കുക. ചിത്രത്തിലെ നായികയേയും മറ്റ് താരങ്ങളെയും, കൂടാതെ സിനിമയുടെ പേരും ഇത് വരെ തീരുമാനിച്ചിട്ടില്ല. മേയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ കാന്തല്ലൂര്‍ , മറയൂര്‍,കൊച്ചി, കാശി എന്നിവിടങ്ങളാണ്