സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തന്‍, ഉടന്‍ സഹായവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ആര്‍സിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമാണെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഉടന്‍ സഹായവുമായി ഡിവൈഎഫ്‌ഐ. നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ ദിലീഷിന്റെ പോത്തന്റെ പോസ്റ്റില്‍ കമന്റായി അരിയിച്ചു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് മന്ത്രി വി ശിവന്‍കുട്ടി അഭിനമാനമെന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

സമയവും മറ്റു കാര്യങ്ങളും അദ്ദേഹം പറഞ്ഞത് പ്രകാരം സൗകര്യം ചെയ്തിട്ടുണ്ടെന്നും ഷിജു ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് കാണിച്ച് ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഉടന്‍ തന്നെ ഡി വൈ എഫ് ഐ ആര്‍ സി സിയിലേക്ക് സന്നദ്ധരായ വ്യക്തികളെ അയക്കുകയും ദിലീഷിന്റെ പോസ്റ്റിന് മറുപടി നല്‍കുകയുമായിരുന്നു. ഡി വൈ എഫ് ഐയുടെ മറുപടിയ്ക്ക് ദിലീഷ് പോത്തനും മറുപടി നല്‍കി.

Top