ദിലീഷ് പോത്തന്‍ നായകനാകുന്ന ‘മനസാ വാചാ’ തിയേറ്ററുകളിലേക്ക്

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്‍ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മനസാ വാചാ’ നാളെ മുതല്‍ തിയറ്ററുകളിലേക്ക്. മലയാളത്തിലെ പുതിയ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ‘സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്’ ആണ് നിര്‍മ്മാണം. ദിലീഷ് പോത്തനാണ് ചിത്രത്തിലെ നായകന്‍.

മജീദ് സയ്ദിന്റെതാണ് തിരക്കഥ. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. ശ്രീനിവാസന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ഹിറ്റടിച്ച ഡയലോഗാണ് ‘സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്’. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായ് നല്‍കുന്നത്. നിലവില്‍ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് ‘മനസാ വാചാ’.

പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്നത്. ‘മീശമാധവന്‍’, ‘ക്രേസി ഗോപാലന്‍’, ‘സപ്തമശ്രീ തസ്‌കരാ’, ‘റോബിന്‍ ഹുഡ്’, ‘വെട്ടം’ എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ തക്കവണ്ണം മോഷണം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ‘മനസാ വാചാ കര്‍മ്മണാ’ എന്ന പേരില്‍ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനില്‍ കുമാര്‍ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: നിസീത് ചന്ദ്രഹാസന്‍, ഛായാഗ്രഹണം: എല്‍ദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സുനില്‍കുമാര്‍ പി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍: നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി കെ, പ്രൊജക്ട് ഡിസൈനര്‍: ടിന്റു പ്രേം, കലാസംവിധാനം: വിജു വിജയന്‍ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, ഫൈനല്‍ മിക്‌സ്: ജിജു ടി ബ്രൂസ്, സ്റ്റുഡിയോ: ചലച്ചിത്രം, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്: ജെസ്റ്റിന്‍ ജെയിംസ്, ടൈറ്റില്‍ ഡിസൈന്‍: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.

Top