കൊല്‍ക്കൊത്ത: ദിലീപ് ഘോഷ് പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷനായി തുടരും. വ്യാഴാഴ്ചയാണ് ദിലീഷ് ഷോഷിനെ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഘോഷിനെ വീണ്ടും മൂന്നുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുത്തത് സംസ്ഥാന കമ്മിറ്റി യോഗത്തിലാണെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു.
2021ല്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിലീപ് ഘോഷിനെ വീണ്ടും അധ്യക്ഷനാക്കിയത്.
2015 ഡിസംബറില്‍ പശ്ചിമ ബംഗാള്‍ ബിജെപി മേധാവിയായ ഘോഷ് 2018 ഡിസംബറില്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും സംസ്ഥാന പ്രസിഡന്റായി തുടരുകയായിരുന്നു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്നു പ്രസ്താവന നടത്തിയതിന്റെ പേരില്‍ വിവാദം നേരിട്ടിരുന്നു ദിലീപ് ഘോഷ്.