അമ്മയിലെ വിവാദ ചര്‍ച്ച ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

kemal-pasha

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദ ചര്‍ച്ചകള്‍ നല്ലതിനല്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. നിയമത്തിന് മുമ്പില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ദിലീപിനെ കൂടുതല്‍ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നുമാണ് കെമാല്‍ പാഷ പറയുന്നത്.

അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷ ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. അമ്മയുടെ നടപടിക്കെതിരായി സിനിമയിലെ വനിതാ കൂട്ടായ്മ പരസ്യമായി രംഗത്ത് എത്തുകയും നാല് നടിമാര്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു

Top