കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. അങ്കമാലി മജിസ്ട്രേറ്റിന് മുന്നിലാണ് ദിലീപിനെ ഹാജരാക്കിയത്.
രാവിലെ 6.20നാണ് പൊലീസ് ക്ലബില്‍ നിന്ന് ദിലീപിനെയും കൊണ്ട് പൊലീസ് ക്ലബില്‍ നിന്ന് പുറപ്പെട്ടത്. ജാമ്യമില്ലാ വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.