ബി ഉണ്ണികൃഷ്ണനും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. കമ്മാരസംഭവം ആയിരുന്നു ദിലീപിന്റെ അവസാന ചിത്രം. പുതിയ ചിത്രത്തില്‍ വക്കീലിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ ജയ്ന്റ് വിയാകോം 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ മലയാള സിനിമാ മേഖലയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് കൂടിയാണിത്.
മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാരായെത്തുന്നത്. ഇവരെ കൂടാതെ വേറെയും നായികമാരുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് തിരക്കഥയും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.