ദിലീപിന്റെ ‘ശത്രുസംഹാര’ പൂജ ഫലിച്ചെന്ന് ! നടി ആക്രമിക്കപ്പെട്ട കേസിലും പിടിവള്ളി . . ?

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടന്നാല്‍ അദ്ദേഹം കുടുങ്ങുമെന്ന് ഉറച്ച് വിശ്വസിച്ച് സിനിമാ മേഖലയിലെ പ്രബല വിഭാഗം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെങ്കില്‍ കുടുക്കിയ എസ്.പിക്ക് ദൈവം തന്നെ ശിക്ഷ കൊടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോൾ കിട്ടിയ സസ്‌പെൻഷൻ അതിന്റെ സൂചനയായാണ് കാണുന്നത്.

വിശ്വാസങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന സിനിമാ മേഖലയിലെ പ്രമുഖര്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ ഗൗരവമായാണ് കാണുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന് നൂറ് വട്ടം ആണയിട്ട് അടുത്ത സുഹൃത്തുക്കളോട് പോലും പറയുന്ന ദിലീപ് ജയിലില്‍ നിന്നും പുറത്തു വന്ന ശേഷം വിവിധ അമ്പലങ്ങളില്‍ ശത്രുസംഹാര പൂജകള്‍ നടത്തിയിരുന്നു. ഈ പൂജയുടെ ഒക്കെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്ന് വിശ്വസിക്കാനാണ് ദിലീപ് ആരാധകരും ആഗ്രഹിക്കുന്നത്.

dillep 2

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്ത അതേ സ്ഥലത്ത് വച്ച് തന്നെയാണ് എസ്.പി എ.വി ജോര്‍ജും രണ്ട് വട്ടം മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയമായത്. ദിലീപിനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും നേതൃത്വം കൊടുത്ത അതേ ഉദ്യോഗസ്ഥന് പ്രതിസ്ഥാനത്ത് നിന്ന് ചോദ്യം ചെയ്യലിനു വിധേയമാകേണ്ടി വന്നത് തുടക്കം മാത്രമാണെന്നും സി.ബി.ഐ അന്വേഷണം വരുന്നതോടെ എസ്.പി അറസ്റ്റിലാകുമെന്നുമാണ് ദിലീപ് ആരാധകര്‍ കരുതുന്നത്.

അതേ സമയം നിരപരാധിയായ ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്ന കേസില്‍ ജോര്‍ജ് കുരുങ്ങുന്നതോടെ ഈ വിഷയം ദിലീപ് കേസ് പരിഗണിക്കുന്ന കോടതിയില്‍ ഉയര്‍ത്തിക്കാട്ടാനാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ നീക്കം. ഇത്തരത്തില്‍ ഹീന പ്രവര്‍ത്തി നടത്തുന്ന ഉദ്യോഗസ്ഥന്‍ ദിലീപിനെയും കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് വാദിക്കുക.

dleep 3

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടങ്ങും മുന്‍പ് തന്നെ ജോര്‍ജ് ശ്രീജിത്ത് കൊലക്കേസില്‍ പ്രതിയാകുമെന്ന് തന്നെയാണ് നിയമ വിദഗ്ദരും കരുതുന്നത്.സി.ബി.ഐ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്ത എ.ഡി.ജി.പി സന്ധ്യ ദിലീപ് പുറത്തിറങ്ങി അധികം താമസിയാതെ ക്രമസമാധാന ചുമതലയില്‍ നിന്നും തെറിച്ചിരുന്നു.വരാപ്പുഴ സംഭവത്തില്‍ തനിക്കെതിരായ നീക്കത്തിന് പിന്നില്‍ പ്രമുഖ നടനാണെന്ന് അടുത്തിടെ ഒരു രാഷ്ട്രീയ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്.പി ജോര്‍ജ് ആരോപിച്ചിരുന്നുവെങ്കിലും ആരും അത് മുഖവിലക്കെടുത്തിരുന്നില്ല.കാരണം അത്രയ്ക്ക് ശക്തവും വ്യക്തവുമാണ് ജോര്‍ജിനെതിരായ ആരോപണം എന്നത് തന്നെ.

ലോക്കല്‍ പൊലീസിനെ അറിയിക്കാതെ എസ്.പി .എ.ആര്‍ ക്യാംപിലെ പോലീസുകാര്‍ ഉള്‍പ്പെട്ട സ്‌ക്വാഡിനെ പറഞ്ഞയച്ചതും പിടിച്ച് കൊണ്ടുപോയി മര്‍ദ്ദിച്ചതിനും എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് മരിച്ച ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

ശ്രീജിത്ത് നിരപരാധിയാണെന്ന് വ്യക്തമായതും എസ്.പി നിര്‍ദ്ദേശം നല്‍കിയിരുന്നത് പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് കേസില്‍ പ്രതിയായ മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞതുമെല്ലാം അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കുന്നതാണ്.

dillep 4

ഏറ്റവും ഒടുവില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പൊലീസുകാരന്‍ നല്‍കിയ മൊഴിയും ജോര്‍ജിന് എതിരാണ്.ഇതിനിടെ പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി 22ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. പ്രധാന പ്രതികളെല്ലാം അറസ്റ്റിലാണെന്നും സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വരാപ്പുഴ എസ്.ഐയും എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും സി.ഐയും ഉള്‍പ്പെടെയുള്ളവരാണ് ഇതിനകം അറസ്റ്റിലായത്.ഇതില്‍ സി.ഐക്ക് എതിരെ കൊലക്കുറ്റം ചുമത്താത്തതിനാല്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതേ രൂപത്തില്‍ ജോര്‍ജിനെ പ്രതിയാക്കി ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കുകയാണ് അന്വേഷണ സംഘം ചെയുന്നതെന്നാണ് ശ്രീജിത്തിന്റെ കുടുംബത്തിന്റെ ആരോപണം. 22 ന് കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിടുമെന്ന പ്രതീക്ഷയിലാണവര്‍. ഒരു കോടി രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top