കൊച്ചി: മറ്റു ടീമുകള്‍ എങ്ങനെ കളിക്കുന്നു എന്നതിലല്ല സ്വന്തം കളിയിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിതര്‍ ബെര്‍ബറ്റോവ്.
എവിടെയൊക്കെ നമുക്ക് മെച്ചപ്പെടുത്താനുണ്ട്, എവിടെയൊക്കെയാണ് കൂടുതല്‍ അധ്വാനിക്കേണ്ടത്, എങ്ങനെ പിഴവുകള്‍ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. പരുക്കിനെ തുടര്‍ന്ന് വിട്ടുനിന്ന താന്‍ കൊച്ചിയിലെ അടുത്ത കളി മുതല്‍ ടീമില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നതെന്നും ബെര്‍ബറ്റോവ് പറഞ്ഞു.