ചെന്നൈ: രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ടി.ടി.വി ദിനകരന്റെ ഹര്‍ജി കോടതി തള്ളി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് വ്യക്തമാക്കി.
നേരത്തെ, ‘രണ്ടില’ തിരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചിരുന്നു. വി.കെ ശശികലയുടെയും ഒ.പനീര്‍സെല്‍വത്തിന്റെയും വിഭാഗങ്ങള്‍ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമ്മീഷന്റെ നടപടി. എഐഎഡിഎംകെ എന്ന പേരും ഉപയോഗിക്കാന്‍ പാടില്ല.
ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പില്‍ മാത്രമാണ് മരവിപ്പിക്കല്‍.