പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആരോപണ വിധേയനായ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചണ്ഡിമല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്ത്. ഐ.സി.സി കുറ്റം ചുമത്തിയതോടെയാണ് ആരോപണം നിഷേധിച്ച് താരം രംഗത്തെത്തിയത്. ചണ്ഡിമലിന്റെ അപേക്ഷ പ്രകാരം ഐ.സി.സി വാദം കേള്‍ക്കും.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ശ്രീലങ്കന്‍ താരം പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമ്പയറുടെ കണ്ടെത്തല്‍. ചണ്ഡിമല്‍ പന്തില്‍ പോക്കറ്റില്‍ നിന്നെടുത്ത പ്രത്യേക പദാര്‍ഥം ഉപയോഗിച്ച് ചുരണ്ടുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെയാണ് അമ്പയര്‍മാര്‍ കണ്ടെത്തിയത്.