ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധന 

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധന സത്യപ്രതിജ്ഞ ചെയ്തു. എസ്.എല്‍.പി.പി നേതാവാണ് ദിനേശ് ഗുണവർധന. ദിനേശ് ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ, ഗുണവർധനയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. റനില്‍ വിക്രമസിംഗെയാണ് പുതിയ പ്രസിഡന്റ്.

റെനിൽ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാമ്പിൽ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പൊലീസുകാരും എത്തിയാണ് റെയ്ഡ് നടത്തിയത്. പ്രക്ഷോഭകരുടെ ടെന്റുകൾ സൈന്യം പൊളിച്ചുനീക്കി. ടെന്റുകൾ തകർത്ത സൈന്യം നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

Top