ബെംഗളുരു: മുന്‍മന്ത്രി രമേശ് ജര്‍ക്കിഹോളിക്കെതിരെ പരാതി നല്‍കിയ ദിനേശ് കലഹള്ളി ബെംഗളൂരു പൊലീസിന് മുന്നില്‍ ഹാജരായി. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം എന്നവകാശപ്പെട്ട് ദിനേഷാണ് സിഡിയടക്കം പരാതി നല്‍കിയത്.
പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ യെദിയൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അടുത്ത കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്.
പീഡനപരാതിയോടൊപ്പം തെളിവായി നല്‍കിയ യുവതിയുമായുള്ള രമേശ് ജാര്‍ക്കിഹോളിയുടെ ഫോണ്‍ സംഭാഷണങ്ങളിലൊന്നിലാണ് മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന പരാമര്‍ശമുള്ളത്. സിദ്ദരാമയ്യ നല്ല മുഖ്യമന്ത്രിയായിരുന്നു, എന്നാല്‍ യെദിയൂരപ്പ നന്നായി അഴിമതി നടത്തുന്നുന്നുണ്ട്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അടുത്ത കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നും ജാര്‍ക്കിഹോളി യുവതിയോട് പറയുന്നുണ്ട്.