അത്താഴത്തിന് സാലഡ് വിളമ്പിയില്ല ; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ലഖ്നൗ: അത്താഴത്തിന് സാലഡ്  വിളമ്പാൻ വൈകിയതിന്‍റെ പേരിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ ശമീൽ എന്ന സ്ഥലത്താണ് കൃത്യം നടന്നത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. രണ്ട് ദിവസം മുന്നേയായിരുന്നു കൊലപതകം നടന്നത്. ഇന്നാണ് പ്രതിയെ പിടികൂടുന്നത്.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മുരളി സിങ്ങിനായി പൊലീസ് അന്വേഷണം ഈർജ്ജിതമാക്കിയിരുന്നു. കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Top