മധ്യപ്രദേശില്‍ പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ ആക്രമണം ; പിന്നില്‍ സംഘപരിവാറെന്ന് സംശയം

hospital

മധ്യപ്രദേശ്: ഉജ്ജയിന്‍ ബിഷപ് ഹൗസിനോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആശുപത്രിക്കു നേരെ ആക്രമണം നടത്തി സംഘപരിവാര്‍. രൂപതയുടെ മേല്‍നോട്ടത്തിലുള്ള പുഷ്പ മിഷന്‍ ആശുപത്രിക്കു നേരെ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു.

ജെസിബിയുമായെത്തിയ സംഘം ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകര്‍ത്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗഭങ്ങളിലേക്ക് ഉള്‍പ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളും സംഘം വിഛേദിച്ചു. കൂടാതെ ആശുപത്രിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തുകയും ഗേറ്റിനു സമീപം അക്രമികള്‍ വലിയ കുഴികള്‍ നിര്‍മ്മിക്കുകയും ചെയ്തു. എതിര്‍ക്കാന്‍ ശ്രമിച്ച നഴ്‌സുമാരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

സ്ഥലത്തെ എംപിയും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗന്‍സിംഗിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയുടെ മുന്‍ഭാഗത്തെ ഭൂമി തന്റേതാണെന്നു ചൂണ്ടിക്കാട്ടി ഗഗന്‍സിംഗ് നേരത്തെ സ്ഥലം കൈയേറാന്‍ ശ്രമിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top