ന്യൂഡല്‍ഹി: ജസ്റ്റീസ് ദീപക് മിശ്ര സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസ് ആയേക്കും.
ദീപക് മിശ്രയെ ചീഫ് ജസ്റ്റീസായി നിര്‍ദേശിച്ച് നിലവിലെ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്കി. ഓഗസ്റ്റ് 27നാണ് ജസ്റ്റീസ് ഖെഹാര്‍ വിരമിക്കുന്നത്. ഡല്‍ഹി, പാറ്റ്ന ഹൈക്കോടതികളുടെ ചീഫ് ജസ്റ്റീസായും ദീപക് മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്.