കൊല്ലം: കൊല്ലം ജില്ലയില്‍ പതിനൊന്നുകാരനില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാന് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.
മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതില്‍ ചിലര്‍ പനിബാധിതരാണ്. അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി വി ഷേര്‍ളി അറിയിച്ചു.
അന്തേവാസികളില്‍ പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച 36 പേര്‍ക്ക് ചികില്‍സയായി 14 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കി. എല്ലാവര്‍ക്കും ടിഡി വാക്സിന്‍ നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 224 പേര്‍ക്ക് പ്രതിരോധ നടപടി എന്ന നിലയില്‍ 10 ദിവസത്തേക്ക് എറിത്രോമൈസിന്‍ നല്‍കി.
തൊണ്ടമുള്ള് എന്നറിയപ്പെടുന്ന ഡിഫ്ത്തീരിയ പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗമാണ്. കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയ എന്ന ബാക്ടീരിയയാണ് രോഗകാരി. ഈ രോഗാണു മനുഷ്യരുടെ തൊണ്ടിയിലുള്ള ശ്ലേഷചര്‍മത്തിലാണ് പെരുകുന്നത്. രോഗബാധിതര്‍ തുമ്മുമ്‌ബോഴും ചുമയ്ക്കുമ്‌ബോഴും തെറിക്കുന്ന ചെറുകണികകളിലൂടെയും രോഗിയുടെ സ്രവങ്ങള്‍ പുരണ്ട പാത്രങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വഴിയും രോഗം പകരാം.