നയതന്ത്ര സ്വര്‍ണക്കടത്തുകേസ്; മാപ്പുസാക്ഷികള്‍ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മാപ്പുസാക്ഷികള്‍ ഉണ്ടായേക്കില്ലെന്ന് കസ്റ്റംസ്. പ്രധാന പ്രതികളില്‍ ആരെയും മാപ്പുസാക്ഷികള്‍ ആക്കേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. കേസില്‍ വിദേശത്തുള്ള മുഖ്യപ്രതികളിലേക്ക് അന്വേഷണം എത്താത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവില്‍ പിടിയിലായവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കും.

സ്വര്‍ണക്കടത്ത് കേസിലെ നടപടികള്‍ പൂര്‍ത്തിയായെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ല. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരം സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാര്‍ അറിയിച്ചു.

Top