ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം; യുഎഇയുടെ നടപടി വന്‍ അബദ്ധമെന്ന് ഇറാന്‍

ഇസ്രായേലുമായി ചരിത്രപരമായ പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ച യുഎഇ നടപടിയില്‍ പ്രതികരണവുമായി ഇടാന്‍. യുഎഇയുടെ നടപടി വന്‍ അബദ്ധമെന്നും ഫലസ്തീനികളോടും മുസ്‌ലിംകളോടും കാണിച്ച ചതിയാണെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തി.

ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള നീക്കം ഇറാനെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണെന്ന തുര്‍ക്കിയുടെ ആരോപണം യുഎഇ തള്ളി. ഈ വിഷയത്തില്‍ ഇറാന്‍ ഒരു കക്ഷിയേ അല്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. സങ്കീര്‍ണമായ ഒരു ബന്ധമാണ് ഇറാനുമായുള്ളതെന്നും എന്നാല്‍ നയതന്ത്ര മാര്‍ഗത്തിലൂടെ പ്രശ്‌നപരിഹാരം സാധ്യമാണെന്നും യുഎഇ വ്യക്തമാക്കി.

ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടരുന്ന തുര്‍ക്കി യുഎഇക്കെതിരെ രംഗത്തു വരുന്നത് ഇരട്ടത്താപ്പാണെന്നും യുഎഇ കുറ്റപ്പെടുത്തി. ഉപരോധം 13 വര്‍ഷത്തേക്ക് നീട്ടണമെന്ന നിര്‍ദേശത്തിനെതിരെ റഷ്യയും ചൈനയും ശക്തമായി രംഗത്തെത്തി.ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Top