നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് സര്‍ക്കാരിനു പരാതി നല്‍കി ഇന്ത്യ

india---pak

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ അധിക്ഷേപിക്കുന്നുവെന്നും, പീഡിപ്പിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് സര്‍ക്കാരിനു പരാതി നല്‍കി. ഈ വര്‍ഷം ഇന്ത്യ നല്‍കുന്ന 12ാമത്തെ പരാതിയാണിത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌ലാമാബാദില്‍ ഷോപ്പിംഗിനു പോയ നയതന്ത്ര ഉദ്യോഗസ്ഥരെ രണ്ട് പേര്‍ ചേര്‍ന്ന് അധിക്ഷേപിച്ചിരുന്നുവെന്നും കുടുംബത്തോടൊപ്പം റസ്റ്റോറന്റിലേക്ക് പോയ ഉദ്യോഗസ്ഥനെ രണ്ടു പേര്‍ ബൈക്കില്‍ പിന്തുടര്‍ന്നു മോശമായി പെരുമാറിയതായും ഇന്ത്യ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top