ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജനയ്ക്കു തുടക്കമിട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍.ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കു നേരിട്ടു പണമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സര്‍ക്കാരുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്.
നെല്ല്, ചോളം കര്‍ഷകര്‍ക്കു ഏക്കറിനു 10,000 രൂപ വീതവും കരിമ്പു കര്‍ഷകര്‍ക്കു 13,000 രൂപയും നല്‍കും. 4 ഗഡുക്കളായാണു വിതരണം ചെയ്യുക. നടപ്പു സാമ്പത്തിക വര്‍ഷം 19 ലക്ഷം കര്‍ഷകര്‍ക്കു പദ്ധതിയിലൂടെ പണമെത്തിക്കും. 5700 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യ ഗഡുവിനാവശ്യമായ 1500 കോടി രൂപ ഇന്നലെ വിതരണം ചെയ്തതായും മുഖ്യമന്ത്രി രൂപേഷ് ബാഗല് പറഞ്ഞു.നെല്ല്, ചോളം, കരിമ്പ് എന്നിവ താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കാര്‍ഷിക വിളകളെയും ഉള്‍പ്പെടുത്തും.
അതേസമയം, ലോക്ഡൗണ്‍ മൂലം അതിഥിത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് മൂന്നിനു യോഗം ചേരും.വിഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ മമത ബാനര്‍ജി (തൃണമൂല്‍), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ശരദ് പവാര്‍ (എന്‍സിപി), എം.കെ. സ്റ്റാലിന് (ഡിഎംകെ), ഹേമന്ത് സോറന് (ജെഎംഎം) തുടങ്ങിയവരടക്കം 18 കക്ഷിനേതാക്കള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.