‘അഭിനയം പോലെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്’; പണി എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

ജോജു ജോര്‍ജ് ആദ്യമായ് സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയുടെ ചിത്രീകരണം തൃശൂരില്‍ തുടങ്ങി. ജോജു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിനയയാണ് നായിക. സാഗര്‍, ജുനൈസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന്‍ വേണുവാണ് ‘പണി’യുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

1995ലാണ് ‘മഴവില്‍ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ജോജു മലയാള സിനിമാരംഗത്തേക്ക് കടന്നു വന്നത്. ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അഭിനയം പോലെ സംവിധാനവും ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതെന്നാണ് ജോജു പറയുന്നത്.

Top