മലയാള സിനിമയിലെ തന്നെ ക്ലാസിക് ചിത്രമായാണ് സ്ഫടികം വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും ചിത്രത്തിന് ആരാധകർ ഏറെയാണ്. ചിത്രത്തെ റീമാസ്റ്ററിങ് ചെയ്ത് തിയറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ ഭദ്രൻ. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ടിന്റെ റീമാസ്റ്ററിങ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രൻ. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ തന്നെ അലോസരപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫടികം റീമാസ്റ്ററിങ് ചെയ്ത് തിയറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭദ്രന്റെ കുറിപ്പ് വായിക്കാം
എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ….
സ്‌ഫടികം സിനിമയിലെ “ഏഴിമല പൂഞ്ചോല “എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി…
അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!!
അത് ഏത് തരത്തിലുള്ള remastering ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല…അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..
ഞാൻ കൂടി ഉൾപ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള perfect remastering പ്രൊഡ്യൂസർ R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.
Chennai, 4frames sound കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..
ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു…
സ്നേഹത്തോടെ
ഭദ്രൻ