ബാഹുബലി എന്ന സിനിമയിലൂടെ നായക കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രഭാസ് ഇന്ത്യയുടെ പാന്‍-ഇന്ത്യയിലെ താരമായത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ സിനിമകളൊന്നും വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, പ്രഭാസിന്റെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ സലാറിന്റെ ഒന്നാംഭാഗം ‘സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍’ വൈകുകയാണ്. 2023 നവംബറില്‍ റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രം ഇനിയും വൈകേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024 ഏപ്രില്‍ അവസാന വാരത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിന്റെ ചികിത്സയ്ക്കായി പ്രഭാസ് വിദേശത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സലാറുമായി ബന്ധപ്പെട്ട ചില പ്രൊഡക്ഷന്‍ ജോലികളും ഇനി ബാക്കിയുണ്ട്. ഇക്കാരണത്താല്‍, റിലീസ് തീയതി 2023 നവംബര്‍ മുതല്‍ 2024 ഏപ്രിലിലേക്ക് എന്നാണ് വാര്‍ത്തകള്‍ കേള്‍ക്കുന്നത്. നേരത്തെ, സലാര്‍ 2023 സെപ്റ്റംബറില്‍ റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഹിന്ദി പതിപ്പിന് സ്വന്തമായി ഡബ്ബിംഗ് ചെയ്യാന്‍ പ്രഭാസിന് താല്‍പ്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് റിലീസ് തീയതി വീണ്ടും നീട്ടിവെച്ചത്. ചിത്രത്തിന്റെ സെപ്തംബര്‍ 28ന് റിലീസാകുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തീയതി മാറ്റിയതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. മാറ്റിവയ്ക്കല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.